12:27pm 10 September 2026
NEWS
തൃച്ചിറ്റാറ്റ് ക്ഷേത്രത്തിൽ നടക്കുന്ന ആറാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിനുള്ള കമ്മിറ്റിയെ തെരഞ്ഞെടുത്തു
16/03/2026  05:25 PM IST
nila
തൃച്ചിറ്റാറ്റ് ക്ഷേത്രത്തിൽ നടക്കുന്ന ആറാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിനുള്ള കമ്മിറ്റിയെ തെരഞ്ഞെടുത്തു

ചെങ്ങന്നൂർ: തൃച്ചിറ്റാറ്റ് ക്ഷേത്രത്തിൽ വെച്ചു നടക്കുന്ന ആറാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തോടനുബന്ധിച്ച്  വിപുലമായ കമ്മിറ്റിയെ തെരഞ്ഞെടുത്തു.  ക്ഷത്രത്തിൽ ചേർന്ന യോഗത്തിൽ ഫോൾക്‌ലോർ അക്കാദമി ചെയർമാൻ 
 ഒ എസ് ഉണ്ണികൃഷ്ണനെ സത്ര സംയോജകനായി തീരുമാനിച്ചു.
പഞ്ച ദിവ്യ ദേശൻ പ്രസിഡന്റ്‌
അഡ്വ. രാധാകൃഷ്ണ മേനോൻ,
സെക്രട്ടറി. പ്രസാദ് കളത്തൂർ,
ദേവസ്വം ബോർഡിന് വേണ്ടി 
രാമചന്ദ്രൻ എ എസ്, എ സി ഓഫീസ് ആറന്മുള, ജി പ്രദീപ്‌  എസ് ജി ഒ  പുലിയൂർ, തൃച്ചിറ്റാറ്റ് ഉപദേശക സമിതി പ്രസിഡണ്ട്‌ മധുസൂദനൻ ജി,
സെക്രട്ടറി സുമേഷ് ദേവരാജൻ എന്നിവരും തൃച്ചിറ്റാറ്റ് ക്ഷേത്രം വിവിധ കമ്മറ്റി അംഗങ്ങൾ പഞ്ച പാണ്ഡവ ക്ഷേത്രങ്ങളിലെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
പഞ്ചദിവ്യ ദേശദർശനും  തിരുവതാംകൂർ ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശക സമിതിയും സംയുക്തമായാണ് വൈശാഖ മാസം ഉൾപ്പെടുന്ന മെയ് മാസത്തിൽ സത്രം നടത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img